അൺ എയ്ഡഡ് സ്സൂളുകളിലെ ഫീസ് നിയന്ത്രണം; റെഗുലേറ്ററി രൂപീകരണം ഏകപക്ഷീയമാകരുതെന്ന് സിബിഎസ്ഇ സ്കൂൾ മാനേജ്മെന്റ് അസോസിയേഷൻ

0
6

അൺ എയ്ഡഡ് സ്കൂൾ ഫീസ് നിയന്ത്രിക്കാൻ റെഗുലേറ്ററി കമ്മിറ്റി രൂപീകരണം ഏകപക്ഷീയമാകരുതെന്ന് സിബിഎസ്ഇ സ്കൂൾ മാനേജ്മെന്റ് അസോസിയേഷൻ. തങ്ങളെ കേൾക്കണമെന്ന് സിബിഎസ്ഇ സ്കൂൾ മാനേജ്മെന്റ് അസോസിയേഷൻ വ്യക്തമാക്കി.റഗുലേറ്ററി കമ്മിറ്റി രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് വ്യക്തമായ നിർദേശങ്ങൾ മുന്നോട്ട് വെക്കുമെന്ന് സിബിഎസ്ഇ സ്കൂൾ മാനേജ്മെന്റ് അസോസിയേഷൻ പ്രസിഡന്റ് ടിപിഎം ഇബ്രാഹിം ഖാൻ 24നോട് പറഞ്ഞു .

സിബിഎസ്ഇ സ്കൂൾ മാനേജ്മെന്റ് അസോസിയേഷൻ മുന്നോട്ട് വെക്കുന്ന നിർദേശങ്ങൾ കൂടി പരിഗണിക്കണം.അർഹമായ പ്രാധിനിത്യം നൽകണം. എല്ലാ സ്കൂളുകളും ഒരേ രീതിയിൽ എന്ന് കണക്കാക്കാൻ കഴിയില്ല. എല്ലാവരും നൽകുന്നത് വ്യത്യസ്ത സൗകര്യങ്ങൾ. പശ്ചാത്തലം അറിയുന്നവർ ആയിരിക്കണം റെഗുലേറ്ററി കമ്മിറ്റിയിൽ ഉണ്ടാകേണ്ടത്. സ്കൂളിന്റെ നടത്തിപ്പിൽ ബാഹ്യ ശക്തികളെ ഇടപെടുത്താൻ കഴിയില്ലെന്ന് സിബിഎസ്ഇ സ്കൂൾ മാനേജ്മെന്റ് അസോസിയേഷൻ വ്യക്തമാക്കി.

വ്യക്തമായ സ്വാതന്ത്ര്യം ഉറപ്പ് വരുത്തുന്ന തരത്തിൽ ആകണം റെഗുലേറ്ററി കമ്മിറ്റിയെന്നും സിബിഎസ്ഇ സ്കൂൾ മാനേജ്മെന്റ് അസോ പറഞ്ഞു . അതേസമയം സിബിഎസ്ഇ സ്കൂൾ മാനേജ്മെന്റ് അസോസിയേഷൻ പ്രതിനിധികൾ മുഖ്യമന്ത്രിയെയും വിദ്യാഭ്യാസമന്ത്രിയെയും കാണുമെന്ന് ടിപിഎം ഇബ്രാഹിം ഖാൻ വ്യക്തമാക്കി.