ഫീച്ചറുകൾ കൊണ്ട് ഞെട്ടിക്കുമോ? നത്തിങ് ഫോൺ 3 ഒരുങ്ങുന്നു; വിപണി കീഴടക്കാൻ വീണ്ടും നത്തിങ്

0
21

ഒറ്റ സ്മാർട്ട്ഫോൺ കൊണ്ടുതന്നെ ആഗോള സ്മാർട്ട്ഫോൺ വിപണിയിൽ വിപ്ലവം തീർത്ത സ്മാർട്ട്ഫോൺ ബ്രാൻഡാണ് നത്തിങ്. വൺപ്ലസിന്റെ സഹസ്ഥാപകൻ കൂടിയായ കാൾ പേയ് 2020ലാണ് നത്തിങ് സ്ഥാപിക്കുന്നത്. നത്തിങ് നിലവിൽ രണ്ടു ഫോണുകൾ മാത്രമാണ് വിപണിയിൽ എത്തിച്ചിരിക്കുന്നത്. നത്തിങ് ഫോൺ 1, നത്തിങ് ഫോൺ 2 എന്നിവയാണ് നത്തിങ്ങ് ബ്രാൻഡ് അവതരിപ്പിച്ചിരിക്കുന്ന സ്മാർട്ട് ഫോണുകൾ.

നത്തിങ്ങിന്റെ ഫോണിന് വിപണിയിൽ മികച്ച പ്രതികരണമാണ് ലഭിച്ചുവരുന്നത്. നത്തിങ് ഫോൺ 1 ലോഞ്ച് ചെയ്തത് 2022 ജൂ​ലൈ 21 ന് ആയിരുന്നു. ഇത് ഹിറ്റായതോടെയാണ് ഒരു വർഷത്തിനിപ്പുറം 2023 ജൂ​ലൈ 11 ന് നത്തിങ് ഫോൺ 2 വിപണിയിൽ എത്തിച്ചത്. നിരവധി ഫീച്ചറുകൾ സജ്ജീകരിച്ചുകൊണ്ടായിരുന്നു നത്തിങ് ഫോൺ 2ന്റെ വരവ്. ഇപ്പോഴിതാ നത്തിങ് ഫോൺ 3 വിപണിയിലേക്കെത്തിക്കാനൊരുങ്ങുകയാണ് കമ്പനി.

2024 ലേക്കുള്ള തങ്ങളുടെ സൂപ്പർ ഹിറ്റായിട്ടാണ് നത്തിങ് ഫോൺ 3 ഒരുക്കുന്നത് എന്ന് റിപ്പോർട്ടുകൾ പറയുന്നത്. മറ്റു രണ്ടു ഫോണുകളും ജൂലൈ മാസത്തിൽ ലോഞ്ച് ചെയ്തതിനാൽ ഫോൺ 3ഉം 2024 ജൂലൈ മാസത്തിൽ വിപണിയിലേക്ക് എത്തിക്കുമെന്ന് കരുതാം. വരാൻ പോകുന്ന ഈ സ്മാർട്ട്ഫോണിന്റെ ഫീച്ചറുകൾ സംബന്ധിച്ച വിവരങ്ങൾ കമ്പനി പുറത്തുവിട്ടിട്ടില്ല.

സൃതാര്യമായ ബാക്ക് ഡി​സൈൻ നത്തിങ് 3യിൽ വേറിട്ട രീതിയിൽ അ‌വതരിപ്പിക്കുമെന്നാണ് റിപ്പോർട്ട്. ഏറ്റവും പുതിയ നത്തിങ് ഫോൺ 2 വിന്റെ 8GB/128GB പ്രാരംഭ മോഡൽ 44,999 രൂപ വിലയിലാണ് ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. എന്നാൽ അ‌ടുത്തിടെ കമ്പനി എല്ലാ വേരിയന്റുകളുടെ വിലയിലും 5000 രൂപ കുറച്ചിട്ടുണ്ട്.