ആശുപത്രികിടക്കയിലും രാജ്യത്തെ ചേർത്തുനിർത്തി യുക്രെയ്ൻ പെൺക്കുട്ടി….

0
123

യുദ്ധത്തിന് പറയാനുള്ളത് ജയങ്ങളുടെയല്ല തോൽവിയുടെ കഥകളാണ്. ബാക്കി വെക്കുന്നത് കണ്ണീരിന്റെ അവശേഷിപ്പുകളും. ഉറ്റവർ നഷ്ടപ്പെട്ടവരും അനാഥരായ കുട്ടികളും വേർപിരിയുന്ന ബന്ധങ്ങളും… എങ്ങും കണ്ണീരിന്റെ മാത്രം കഥകൾ. ഒരു ജനതയെയും അവിടുത്തെ സംസ്കാരത്തെയും ഇല്ലാതാക്കാൻ നിമിഷങ്ങളുടെ പൊട്ടിത്തെറികൾ മാത്രം ബാക്കി. റഷ്യയുടെ അധിനിവേശത്തിന് മുന്നിൽ നിസ്സഹായരായി നിൽക്കുന്ന ഒരു ജനതയേയും നമ്മൾ കണ്ടു. പക്ഷെ ഈ ദുരിതത്തിനിടയിലും അതിജീവിക്കാനുള്ള ഒരു ജനതയുടെ ആത്മവിശ്വാസവും പ്രയത്നവും നമ്മെ അത്ഭുതപെടുത്തിയതാണ്. അത്തരം നിരവധി വീഡിയോകൾ നമ്മൾ സോഷ്യൽ മീഡിയയിലൂടെ കണ്ടതാണ്. അത്തരത്തിൽ ഒരു വിഡിയോയാണ് സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയത്.

മുറിവേറ്റ് ആശുപത്രിയിൽ കിടക്കുന്ന തന്റെ രാജ്യത്തിന്റെ ദേശീയഗാനം ആലപിക്കുന്നതാണ് വീഡിയോയിൽ. ആശുപത്രിയിൽ വെച്ച് കാലിൽ ബാൻഡേജ് ചുറ്റുക്കൊടുക്കുന്നതിനിടയിലാണ് കൊച്ചുമിടുക്കി ചുറ്റുമുള്ളവരെയെല്ലാം ഞെട്ടിച്ചുകൊണ്ട് മുഖത്ത് ഒരു ചെറുപുഞ്ചിരിയുമായി ദേശീയഗാനം പാടിയത്. ‘തകർക്കാനാകാത്തത്’ എന്ന അടികുറിപ്പോടെ യുക്രെയ്ൻ ആഭ്യന്തര മന്ത്രിയുടെ ഉപദേഷ്ടാവാണ് ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.

ഇത്തരം നിരവധി വീഡിയോകളും സംഭവങ്ങളും സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടിയിരുന്നു. ലിയാം മൂർ എന്ന ഒരു അഞ്ചുവയസുകാരനും വാർത്തകളിൽ നിറഞ്ഞിരുന്നു. കാനഡയിലെ ഒന്റാറിയോയിൽ നിന്നുള്ള ലിയാം താൻ സ്വരുക്കൂട്ടിവച്ചിരുന്ന സമ്പാദ്യത്തിൽ നിന്നും $20 അതായത് 1,530 രൂപ സംഭാവനയായി യുക്രൈനിന് നൽകി. വീട്ടിലെ ചെറിയ പാത്രങ്ങൾ വൃത്തിയാക്കിയും, മറ്റ് ചില്ലറ വീട്ടുജോലികൾ ചെയ്തും അവൻ സമ്പാദിച്ചതാണ് ഈ പണം. ഇത്ര ചെറുപ്പത്തിൽ തന്നെ അവൻ. യുദ്ധത്താൽ തകർന്ന രാജ്യത്തെ സഹായിക്കാൻ തന്നാൽ ആവുന്നത് ചെയ്യണമെന്ന് കരുതുന്നു.