തിരുവോണം ; 2019 നവംബറിലെ സമ്പൂർണ നക്ഷത്രഫലം…

0
293

തിരുവോണം നക്ഷത്രത്തിൽ ‍ജനിച്ചവർക്ക് ഈ നവംബർ  മാസം മുതൽ എല്ലാ കാര്യങ്ങളിലും ശ്രദ്ധയും സൂക്ഷ്മതയും നിയന്ത്രണവും വേണം  ആരോഗ്യപരമായി കുറച്ച് ബുദ്ധിമുട്ടുകൾ അനുഭവപ്പെടും. ഔദ്യോഗി കമായിട്ടുള്ള മേഖലകളിൽ ചുമതലകൾ വർധിക്കും. സാമ്പ ത്തിക മേഖലകളിൽ നിയന്ത്രണം വേണ്ടതാണ്. നിശ്ചയിച്ച നിസ്സാരകാര്യങ്ങളിൽ പോലും അകാരണമായിട്ടുള്ള തടസ്സങ്ങൾ അനുഭവപ്പെടും. അവിചാരി തമായിട്ടുള്ള വ്യവഹാരം വന്നു ചേരും. ചെയ്യാത്ത കുറ്റത്തിന് അപരാധം കേൾക്കുവാനിടവരും.

വീഴ്ചകൾക്ക് സാധ്യത കാണുന്നു. സ്വന്തം  ശ്രദ്ധക്കുറവ് അല്ലാതെ തന്നെ വാഹനാപകടത്തിന് സാദ്ധ്യത കാണുന്നു. അറിവുള്ള വിഷയങ്ങളാണെങ്കിൽ പോലും കൃത്യമായ രീതിയിൽ അവലംബിക്കുവാനോ അവതരിപ്പിക്കുവാനോ സാധ്യത ഇല്ലാത്തതിനാൽ വന്നുചേരുന്ന നല്ല അവസരങ്ങളെല്ലാം നഷ്ടപ്പെടുവാനുള്ള യോഗം കാണുന്നു. പൊതുവെ തിരുവോണം നക്ഷത്രക്കാർ ഈ നവംബർ മുതൽ ഒരു വർഷത്തേക്ക് എല്ലാ കാര്യങ്ങളിലും വളരെ ശ്രദ്ധയും സൂക്ഷ്മതയും  പാലിക്കണം. അനുഭവജ്ഞാനമുള്ളവർ നിർദ്ദേശിക്കുന്ന കാര്യങ്ങൾ അനുസരിക്കണം. അവരവരുടെ ആചാരപ്രകാ മുള്ള ഈശ്വര പ്രാർഥനകൾക്കു കൂടി സമയം കണ്ടെത്തണം. രണ്ടു നേരവും പ്രാർഥനകൾ നടത്തണം.

ഒരിക്കലും നിലവിലുള്ള ജോലി ഉപേക്ഷിക്കുക. ബിസിനസ്സിൽ ഏർപ്പെടുക പണം മുതൽമുടക്കുക ,സംയുക്ത സംരംഭങ്ങൾ ഇവ യൊന്നും അരുതാത്തതാണ്. സ്വന്തം ചുമതലകൾ മറ്റൊരാളെ ഏൽപ്പിക്കുന്നതും അന്യരുടെ കാര്യങ്ങളിൽ അനാവശ്യമായി ഇടപെടുന്നതും അമിത ആത്മവിശ്വാസവും അബദ്ധത്തിനിടയാക്കും. എല്ലാ കാര്യത്തിലും മിതത്വമായിട്ടുള്ള സമീപനം സ്വീകരിക്കുന്നത് നവംബർ മാസത്തിൽ മാത്രമല്ല അടുത്ത ഒരു വർഷത്തേക്കും നന്നായിരിക്കും.