അണ്ടര്‍ 19 ലോകകപ്പ്; അഫ്​‌ഗാനിസ്ഥാന്‍ സെമിയില്‍, ചരിത്ര നേട്ടം

0
23

ആന്റിഗ്വ> അണ്ടര്‍ 19 ലോകകപ്പില്‍ ചരിത്ര നേട്ടവുമായി അഫ്​ഗാനിസ്ഥാന്‍. ഐസിസിയുടെ ഒരു പ്രധാന ടൂര്‍ണമെന്റില്‍ ആദ്യമായാണ് അഫ്​ഗാനിസ്ഥാന്‍ സെമിയില്‍ പ്രവേശിക്കുന്നത്.

ക്വാര്‍ട്ടര്‍ ഫൈനലില്‍ ശ്രീലങ്കയെ കീഴടക്കിയാണ് അഫ്​ഗാന്‍ സെമിയില്‍ പ്രവേശിച്ചത്. ആവേശകരമായ മത്സരത്തില്‍ നാല് റണ്‍സിനാണ് അ​ഫ്​ഗാന്‍ ജയിച്ച്‌ കയറിയത്.

സ്കോര്: അഫ്ഗാനിസ്ഥാന് 47.1 ഓവറില് 134 ന് ഓള് ഔട്ട്. ശ്രീലങ്ക 46 ഓവറില് 130 ന് ഓള് ഔട്ട്. ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത ശ്രീലങ്കയ്ക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. 9.1 ഓവറില് വെറും 10 റണ്സ് മാത്രം വഴങ്ങി അഞ്ചുവിക്കറ്റെടുത്ത വിനുജ റാന്പോളയുടെ പ്രകടത്തില്‍ അഫ്​ഗാനിസ്ഥാനെ 134 റണ്‍സില്‍ ഒതുക്കാന്‍ ശ്രീലങ്കയാക്കായി.

135 റണ്സെന്ന ചെറിയ വിജയലക്ഷ്യത്തിലേക്ക് മറുപടി ബാറ്റിങ് ആരംഭിച്ച ശ്രീലങ്കയ്ക്ക് പക്ഷേ എല്ലാം പിഴച്ചു. അഫ്​ഗാന്‍ ബൗളര്‍മാര്‍ക്ക് മുന്നില്‍ ശ്രീലങ്ക പതറിയതോടെ 130 റണഅസിന് എല്ലാവരും കൂടാരമണിഞ്ഞു. അശ്രദ്ധ മൂലം മൂന്ന് താരങ്ങളാണ് റണ്‍ ഔട്ടായത്. അഫ്ഗാനുവേണ്ടി ബിലാല് സമി രണ്ട് വിക്കറ്റെടുത്തപ്പോള് നവീദ് സദ്രാന്, നൂര് അഹമ്മദ്, ഇസാറുള് ഹഖ്, നംഗേയലിക്ക ഖറോട്ടെ എന്നിവര് ഓരോ വിക്കറ്റ് വീതം വീഴ്ത്തി.