തൊട്ടുകൂട്ടാൻ അൽപ്പം പുളിയിഞ്ചി

0
40

പുളിയിഞ്ചി എന്ന് കേൾക്കുമ്പോൾ തന്നെ മനസ്സിലേക്ക് ഓടിയെത്തുന്നത് ഓണസദ്യയാണ്. സദ്യകളിൽ ഒഴിച്ച് കൂടാനാവാത്ത ഒരു വിഭവമാണിത്. വളരെ രുചികരമായി തയാറാക്കാൻ കഴിയുന്ന ഒരു രുചിക്കൂട്ടാണിത്. ഇനി ഇത് എങ്ങനെ തയാറാക്കാം എന്ന് നോക്കാം.

ചേരുവകൾ

  • പുളി – 50 ഗ്രാം
  • ഇഞ്ചി – 2 1/2 ടേബിൾസ്പൂൺ
  • പച്ചമുളക് – 6 എണ്ണം
  • മഞ്ഞൾപ്പൊടി – 1 ടീസ്പൂൺ
  • മുളകുപൊടി – 1 ടീസ്പൂൺ
  • കായംപൊടി – 1/2 ടീസ്പൂൺ
  • ഉലുവാപ്പൊടി – 1/2 ടീസ്പൂൺ
  • ശർക്കര – 10 ഗ്രാം
  • ഉപ്പ് – ആവശ്യത്തിന്

Read Also: കർക്കടക സ്പെഷ്യൽ മുക്കുറ്റി കുറുക്ക്

വറുത്തിടാൻ

കടുക് – 1 ടേബിൾ സ്പൂൺ
ചുവന്ന മുളക് – 3
കറിവേപ്പില
വെളിച്ചെണ്ണ – 1 ടേബിൾ സ്പൂൺ

തയാറാക്കുന്ന വിധം

പുളി മൂന്ന് മണിക്കൂർ നേരം വെള്ളത്തിൽ കുതിർത്ത് വച്ചതിന് ശേഷം നന്നായി പിരിഞ്ഞെടുക്കുക. ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടായതിനു ശേഷം കടുക്ക ഇടുക. കടുക് പൊട്ടിയതിന് ശേഷം മുളക്, കറിവേപ്പില എന്നിവ ചേർക്കുക. ഇഞ്ചി, പച്ച മുളക് എന്നിവ ചേർത്ത് വഴറ്റിയതിന് ശേഷം പൊടികൾ ചേർത്ത് കൊടുക്കുക. പൊടികൾ മൂത്ത് കഴിയുമ്പോൾ പുളി വെള്ളം ഒഴിച്ച് കൊടുക്കുക. തിളച്ചതിന് ശേഷം പാകത്തിന് ഉപ്പ് ചേർത്ത് കൊടുക്കുക. കുറുകി വരുമ്പോൾ ശർക്കര ചേർത്ത് കൊടുക്കുക. നന്നായി കുറുകിയാൽ ഉലുവാപ്പൊടി ചേർത്ത് വാങ്ങാം, പുളിയിഞ്ചി തയാർ.