ന്യൂയർ ആശംസകൾ നേരാൻ വാട്‌സ് ആപ്പ് സ്റ്റിക്കറുകൾ

0
269

ന്യൂയർ ആശംസിക്കാൻ വ്യത്യസ്തകൾ തേടുന്നവരാണ് നമ്മൾ. പലപ്പോഴും വാചകങ്ങളും സ്റ്റിക്കറുകളും ആവർത്തിക്കപ്പെടാറുണ്ട്. എന്നാൽ, ആശംസകൾ നേരാൻ പുതുമ തേടുന്നവർക്കായി പുതുമയുള്ള വാട്‌സ് ആപ്പ് സ്റ്റിക്കറുകൾ ഇപ്പോൾ വാട്‌സ് ആപ്പിൽ ലഭ്യമാണ്.

സ്റ്റിക്കറുകൾ വാട്‌സ് ആപ്പ് ഔദ്യോഗികമായി പുറത്തിറക്കിയിട്ടില്ലെങ്കിലും ഉപയോക്താക്കൾക്കായി തേർഡ് പാർട്ടി ആപ്ലിക്കേഷനുകൾ പ്ലേസ്റ്റോറിൽ ഇപ്പോൾ ലഭ്യമാണ്.  New Year Stickers for WhatsApp, WAStickerApps Happy New Year stickers എന്നിവയാണ് അവയിൽ ചിലത്. ഐഫോൺ ഉപയോക്താക്കൾക്ക് ഇവ ലഭ്യമല്ല. സ്റ്റിക്കറുകൾ ഇൻസ്റ്റാൾ ചെയ്യുമ്പോൾ റേറ്റിങും, റിവ്യൂകളും കൃത്യമായി പരിശോധിക്കണം.

സ്റ്റിക്കർ തെരഞ്ഞെടുക്കേണ്ട രീതി

ആപ്ലിക്കേഷനുകളിൽ നിന്ന് ഇഷ്ടപ്പെട്ട സ്റ്റിക്കറുകൾ തെരഞ്ഞെടുക്കാം.ശേഷം, ചാറ്റ് ബോക്സിന് ഇടത് വശത്തുള്ള ഇമോജി ബട്ടൺ ക്ലിക്ക് ചെയ്ത് Gif എന്നതിന്റെ വലത് ഭാഗത്തുള്ള സ്റ്റിക്കർ ചിഹ്നം തിരഞ്ഞെടുത്താൽ നിങ്ങളുടെ ഫോണിൽ സ്റ്റിക്കർ കാണാൻ കഴിയും. ഇതിൽ ഇഷ്ടമുള്ളത് തെരഞ്ഞെടുത്ത് പ്രിയ്യപ്പെട്ടവർക്ക് അയക്കാം.