വിവോ വൈ 11 ഇന്ത്യന്‍ വിപണിയില്‍; പ്രത്യേകതകള്‍ അറിയാം

0
71

വിവോ വൈ 11 ഇന്ത്യന്‍ വിപണിയിലെത്തി. 8990 രൂപയാണ് ഫോണിന് വില. മിനറല്‍ ബ്ലൂ, അഗേറ്റ് റെഡ് നിറങ്ങളില്‍ ഫോണ്‍ ലഭ്യമാണ്. ആമസോണ്‍. ഇന്‍, പേയ്ടിഎം മാള്‍, ടാറ്റാ ക്ലിക്, ബജാജ് ഇഎംഐ ഇ സ്റ്റോര്‍ എന്നിവിടങ്ങളിലും വിവോ ഇ സ്റ്റോറിലും ഫോണ്‍ ലഭ്യമാണ്.

ഡിസംബര്‍ 28 മുതല്‍ ഫ്‌ളിപ്കാര്‍ട്ടിലും ഫോണ്‍ ലഭ്യമാകും. ഇഎംഐ സൗകര്യവും കമ്പനി നല്‍കുന്നുണ്ട്. എച്ച്ഡിഎഫ്‌സി, ഐസിഐസിഐ, ആക്‌സിസ് ബാങ്കുകളുടെ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് ഫോണ്‍ വാങ്ങുന്നവര്‍ക്ക് അഞ്ച് ശതമാനം അധിക ഡൗസ്‌കൗണ്ട് ലഭിക്കും.

പ്രത്യേകതകള്‍

6.35 ഇഞ്ച് ഹാലോ ഫുള്‍വ്യൂ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേയുമായാണ് ഫോണ്‍ എത്തുന്നത്. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 439 പ്രോസസറിലാണ് പ്രവര്‍ത്തനം. മൂന്ന് ജിബി റാമും 32 ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജും ഫോണിനുണ്ട്. 5000 എംഎച്ച് ബാറ്ററി, 13 മെഗാപിക്‌സല്‍ റിയര്‍ ക്യാമറ, എട്ട് മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറ എന്നിവ ഫോണിന്റെ പ്രത്യേകതകളാണ്. ടൈം ലാപ്‌സ്, സ്ലോ, ലൈവ് ഫോട്ടോസ്, എച്ച്ഡിആര്‍ എന്നിവയെല്ലാം പ്രത്യേകതകളാണ്.